സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
101

കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരിച്ചു.കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്‍റെ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. കിണറ്റിലെ ചെളിക്കുള്ളില്‍ പുതഞ്ഞ ലിജുവിനെ നാട്ടുകാര്‍ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

കുടക്കച്ചിറ സെന്‍റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 10:40 ഓടെയാണ് ദാരുണ സംഭവം. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയാണ് സംഭവം. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here