‘സുഡാപ്പി ഫ്രം ഇന്ത്യ’ , ഖഫിയ ധരിച്ച ചിത്രവുമായി ഷെയ്ൻ നിഗം; പിന്തുണച്ച് നിരവധിപേർ

0
168

എല്ലാ കാര്യത്തിലും തന്റേതായ നിലപാടുകൾ തുറന്നു പറയുന്ന യുവതാരമാണ് ഷെയ്ൻ നിഗം.ഇപ്പോഴിതാ ഖഫിയ ധരിച്ച ചിത്രത്തിന് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെ പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുകയാണ് താരം. പുതിയ സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് പോസ്റ്റുകളിട്ടവര്‍ക്കെതിരെ സംഘ്പരിവാര്‍ സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് ഷെയ്ൻ നിഗത്തിന്റെ ഈ പോസ്റ്റ്.

ഇതിന് മുൻപും സംഘ്പരിവാര്‍ അടക്കമുള്ള സൈബര്‍ പ്രൊഫൈലുകളില്‍ നിന്നു വന്‍തോതില്‍ സൈബര്‍ ആക്രമണവും ഷൈൻ നേരിട്ടിരുന്നു. ഷെയിന്‍ നിഗത്തിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം രംഗത്തെത്തീരുന്നു. റഫായിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാർഢ്യം.

LEAVE A REPLY

Please enter your comment!
Please enter your name here