ജൂണ്‍ ഒന്നിന് ടി20 ലോകകപ്പ് ഇന്ത്യ-ബംഗ്ലദേശ് സന്നാഹ പോരാട്ടത്തിന് മുന്നോടിയായി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ബംഗ്ലാദേശിന്റെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മഹത്വം കണ്ട് ഞെട്ടി. ജൂണ്‍ 3-ന് ആദ്യ ടി20 ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയം, വെറും മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ അതിവേഗ നിര്‍മ്മാണത്തിന്റെ ഒരു അത്ഭുതമാണ്.
‘ഇത് മനോഹരമായി തോന്നുന്നു,’ മൈതാനത്തെയും പ്രതീക്ഷിച്ച അന്തരീക്ഷത്തെയും പ്രശംസിച്ചുകൊണ്ട് ശര്‍മ്മ പറഞ്ഞു. ഫോട്ടോകളില്‍ മാത്രം സ്റ്റേഡിയം കണ്ടിരുന്ന ഷാന്റോയും ഒരുപോലെ ആശ്ചര്യപ്പെട്ടു. താരം ഇതിനെ ‘അവിശ്വസനീയം’ എന്നാണ് വിശേഷിപ്പിച്ചത്.
Some amazing first impressions of Nassau County International Cricket Stadium from the captains of India and Bangladesh at the #T20WorldCup 😲
Details 👇 https://t.co/LlbkSksYLs
— ICC (@ICC) May 31, 2024
അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം ജൂണ്‍ 5 ന് ഇതേ വേദിയില്‍ ഷെഡ്യൂള്‍ ചെയ്തതിനാല്‍, ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ”ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ നോക്കുകയാണ്,” രോഹിത് ശര്‍മ്മ പറഞ്ഞു. പിച്ചിനോടും അന്തരീക്ഷത്തോടും പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യവു രോഹിത് ഊന്നിപ്പറഞ്ഞു.
ടി20 ലോകകപ്പ് അമേരിക്കയില്‍ അരങ്ങേറ്റം കുറിക്കുന്നതോടെ ആവേശം കൂടിവരികയാണ്. ‘ന്യൂയോര്‍ക്കിലെ ആളുകള്‍ക്ക് വന്ന് കാണുന്നതിന് വളരെയധികം താല്‍പ്പര്യമുണ്ടാകും,’ ആരാധകരുടെ കാത്തിരിപ്പിനെ അംഗീകരിച്ചുകൊണ്ട് രോഹിത് ശര്‍മ്മ പറഞ്ഞു.