നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു; ദുരന്തം കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

0
256

മുംബൈ∙ വാഹനാപകടത്തിൽ കന്നട ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽനിന്നും വനപർതിയിലേക്കു പോവുകയായിരുന്ന ബസ് വലതു വശത്ത് വന്നിടിക്കുകയും ചെയ്തു.

കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുകയായിരുന്നു നടിയും സംഘവും. കാറിൽ പവിത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. തെലുങ്കിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ‘ത്രിനയനി’യിലെ തിലോത്തമ എന്ന കഥാപാത്രം അവതരിപ്പിച്ചത് പവിത്ര ജയറാമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here