കാസര്‍കോട് നഗരത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ 12 മണിക്കൂര്‍ ദേശീയപാത അടയ്ക്കും

0
149

കാസര്‍കോട്: നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.

പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പരിമിതിയുണ്ട്. കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) അറിയിച്ചു.

ഗതാഗതനിയന്ത്രണം

മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡ് കവലയില്‍നിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാത വഴി പോകണം. ചെര്‍ക്കള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here