ഒമാനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഇടപെട്ട് മുനവ്വറലി തങ്ങള്‍

0
239

കോഴിക്കോട്: ഒമാനിലെ ജയിലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഏറ്റെടുക്കാൻ ഇടപെടല്‍ നടത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.

മൃതദേഹം എറ്റെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങള്‍ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നല്‍കിയാണ് തങ്ങള്‍ മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബർസ്ഥാനിലാണ് റസാഖിന്റെ മയ്യിത്ത് മറവുചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here