കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും

0
80

കുമ്പള : കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും വ്യാഴാഴ്ച കുമ്പളയിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ്ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10.3ന് കുമ്പള വ്യാപാരി ഭവനിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ട അഞ്ച് തയ്യൽ തൊഴിലാളികൾക്ക് തയ്യൽ മെഷീൻ എം.എൽ. എ വിതരണം ചെയ്യും.
താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് രാമൻ പൊയ്യക്കണ്ടം ആധ്യക്ഷത വഹിക്കും. തൊഴിലാളികൾക്ക് അഞ്ചു മാസമായി പെൻഷൻ മുടങ്ങിക്കിടക്കുകയാണെന്നും ഇത് എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് രാമൻ ചെന്നിക്കര, ജില്ല പ്രസി. സുരേഷ്, സംസ്ഥാന സെക്രട്ടറി മോഹൻ, സംസ്ഥാന സമിതി മുൻ അംഗം ബാലകൃഷ്ണ ഷെട്ടി, താലൂക്ക് പ്രസി. രാമൻ പൊയ്യക്കണ്ടം, ജന. സെക്ര. സതീഷ ആചാരി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here