ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

0
134

കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും രേവണ്ണയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക പൊലീസിന്റെ പുതിയ നീക്കം.

ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രജ്വല്‍ ജര്‍മ്മനിയില്‍ നിന്നെത്തി കീഴടങ്ങുമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ പൊലീസ് എയര്‍പോര്‍ട്ടുകളില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവന്നതോടെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നത്.

പ്രജ്വല്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ജര്‍മ്മനിയില്‍ പോയി അറസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ എട്ടംഗ അന്വേഷണ സംഘം ജര്‍മ്മനിയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here