വിശപ്പ് കുറയും, കാൻസർ സാധ്യത കൂടും; മദ്യപാനികൾക്ക് മുന്നറിയിപ്പുമായി ഐസിഎംആർ

0
224

ന്യൂഡല്‍ഹി: മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ ആഹാര ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നൽകിയ പതിനേഴിന മാർ​ഗനിർദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തെ മുൻനിർത്തി ഐസിഎംആർ പറയുന്നത്.

ബിയറിൽ രണ്ടുമുതൽ അഞ്ചുശതമാനം വരെയും വൈനിൽ എട്ടുമുതൽ പത്തുശതമാനം വരെയും ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പത് മുതൽ നാൽപത് ശതമാനം വരെയുമാണ് ഈതൈൽ ആൽക്കഹോൾ ഉള്ളത്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആർ പറയുന്നു.

മദ്യോപഭോ​ഗം കൂടുന്നതിനൊപ്പം വിശപ്പ് കുറയും. ഇത് പോഷകങ്ങൾ ശരീരത്തിലെത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇതുവഴി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. മ​ദ്യോപയോ​ഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈൽ ആൽക്കഹോൾ കൂടുതലെത്തുന്നത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐസിഎംആർ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here