ഇസ്‌ലാം മതത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ

0
380

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനെ തൃശൂര്‍ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈജു വേലായുധൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് 23.5.2024 മുതൽ ഇസ്‌ലാം മതത്തെയും പ്രവാചകൻ മുഹമ്മദ് നബിയേയും മകളായ ഫാത്തിമ ബീവിയേയും മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തിൽ പ്രതി, പ്രചാരണം നടത്തിയിരുന്നു.

ഇസ്‌ലാം മത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തനം നടത്തിയതിനാണ് കുന്നംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കാട് സ്വദേശി താഴത്തേതിൽ വീട്ടിൽ റാഫിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here