ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്‍കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

0
193

2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ വാഹനവും റോഡുകളുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇതിലെ ഒരു നിയമം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ജൂൺ ഒന്നുമുതൽ, പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിക്കേണ്ടതില്ല എന്നതാണ് ഇതിൽ മുഖ്യം. പകരം, ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിലോ ഡ്രൈവിംഗ് സ്‍കൂളിലോ പോയി നിങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയും.

പുതിയ നിയമമനുസരിച്ച്, പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയിൽ ടെസ്റ്റ് നടത്തേണ്ടതില്ല. പകരം, ഒരു സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പോയി ടെസ്റ്റ് നൽകാൻ കഴിയും. ഈ കേന്ദ്രങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിംഗ് സർട്ടിഫിക്കറ്റ് നൽകാനും അനുമതി നൽകും. സ്വകാര്യ കമ്പനികൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുമതി നൽകുന്ന സർട്ടിഫിക്കറ്റ് കേന്ദ്രം നൽകും. എന്നാൽ ഒരു അംഗീകൃത സ്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റിൻ്റെ അഭാവത്തിൽ, ഉദ്യോഗാർത്ഥി ഒരു ആർടിഒയിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണം.

പുതിയ ലൈസൻസ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷാ പ്രക്രിയ https://parivahan.gov.in/ വഴി ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. മാനുവൽ പ്രക്രിയയിലൂടെ അപേക്ഷിക്കാൻ ആർടിഒയിലേക്ക് പോകാം. അപേക്ഷാ ഫീസ് ലൈസൻസിൻ്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. രേഖകൾ സമർപ്പിക്കുന്നതിനും മറ്റും ആർടിഓഫീസ് സസന്ദർശിച്ചാൽ മതിയാകും.

ലൈസൻസ് ഫീസും ചാർജുകളും
ലേണേഴ്‌സ് ലൈസൻസ് (ഫോം 3): 150 രൂപ
ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ
ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ
ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ: 200 രൂപ
ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്: 1000 രൂപ
ലൈസൻസിലേക്ക് മറ്റൊരു വാഹന വിഭാഗം ചേർക്കാൻ : 500 രൂപ
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: 200 രൂപ
വൈകി പുതുക്കൽ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ

ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ സ്കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്: 5000 രൂപ
ലൈസൻസിംഗ് അതോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ അപ്പീൽ: 500 രൂപ
ഡ്രൈവിംഗ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ

സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
1. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ ഭൂമി (ഫോർ വീലർ പരിശീലനത്തിന് രണ്ടേക്കർ) ഉണ്ടായിരിക്കണം.

2. സ്‍കൂളുകൾ ഉചിതമായ ഒരു ടെസ്റ്റിംഗ് സൗകര്യം ഒരുക്കണം.

3. പരിശീലകർക്ക് ഒരു ഹൈസ്‍കൂൾ ഡിപ്ലോമ (അല്ലെങ്കിൽ തത്തുല്യമായത്) ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് അനുഭവം ഉണ്ടായിരിക്കണം. കൂടാതെ ബയോമെട്രിക്സ്, ഐടി സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം.

4. ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്കുള്ള ഡ്രൈവിംഗ് കോഴ്സ് പരമാവധി നാല് ആഴ്ചയിൽ 29 മണിക്കൂറായിരിക്കും. 21 മണിക്കൂർ പ്രായോഗിക പരിശീലനമായും എട്ട് മണിക്കൂർ സൈദ്ധാന്തിക നിർദ്ദേശമായും വിഭജിക്കപ്പെടും. ഇടത്തരം, ഹെവി വാഹനങ്ങൾക്കുള്ള പരിശീലനം കൂടുതൽ വിപുലമായിരിക്കും. ആറാഴ്ചയിൽ 38 മണിക്കൂർ വേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here