വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

0
139

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്. 

ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ (911) അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും (999) ബന്ധപ്പെട്ടുകൊണ്ട് സംശയാസ്പദമായ പ്രവർത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here