വല്ലാത്തൊരു യാദൃശ്ചികത! ഐപിഎല്‍ ഫൈനലിലും വനിതാ ഫൈനലിലും ഒരേ സ്‌കോര്‍ബോര്‍ഡ്; രണ്ടിനും ഓസീസ്-ഇന്ത്യന്‍ നായകര്‍

0
163

ചെന്നൈ: ഐപിഎല്ലില്‍ മൂന്നാം തവണയും കിരീടമുയര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചിരുന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. കൊല്‍ക്കത്തയ്ക്ക് നേട്ടമായത് ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ്. മുമ്പ് രണ്ട് കൊല്‍ക്കത്തയെ ക്യാപ്റ്റനായി കിരീത്തിലേക്ക് നയിച്ചിട്ടുള്ള ഗംഭീറീന് മെന്ററായും ടീമിനെ വിജയത്തിലേക്ക് നയിക്കാനായി. മെന്ററായുള്ള ആദ്യ വരവില്‍ തന്നെ ഗംഭീര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കൊല്‍ക്കത്ത ജയിക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡാണ് ഏറെ രസകരം. ഇക്കഴിഞ്ഞ വനിതാ ഐപിഎല്‍ ഫൈനലിന്റെ സ്‌കോര്‍ബോര്‍ഡുമായി വലിയ ബന്ധമുണ്ട്, ഐപിഎല്‍ ഫൈനലിന്റെ സ്‌കോര്‍ബോര്‍ഡിനും. ഫൈനലില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹൈദരാബാദിനെ നയിച്ചത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ്. കൊല്‍ക്കത്തയുടേത് ഇന്ത്യന്‍ താരമായ ക്യാപ്റ്റനും.

ഇനി വനിതാ ഐപിഎല്‍ ഫൈനലിലേക്ക് വരാം. ഫൈനലിലെത്തിയ ആര്‍സിബിയെ നയിച്ചത് സ്മൃതി മന്ദാന. ഡല്‍ഹി കാപിറ്റല്‍സിനെ നയിച്ചത് ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിംഗ്. ടോസ് നേടിയ ലാന്നിംഗ്‌, കമ്മിന്‍സിനെ പോലെ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ ഹൈദരാബാദ് പുറത്തായത് പോലെ 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത എട്ട് വിക്കറ്റിന് ജയിച്ചത് പോലെ ആര്‍സിബിയും ഇത്രയും വിക്കറ്റിന് ജയിച്ചു. അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികത. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം…

വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here