വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകൾ നോക്കാം

0
126

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ് പ്രഖ്യാപിച്ചു. 19 രൂപ കുറിച്ചുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ന്യൂഡൽഹിയിൽ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു. അതേസമയം ചെന്നൈയിൽ 1,911 രൂപയും കൊൽക്കത്തയിൽ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികൾ ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാർച്ചിൽ 25.50 രൂപയും ഫെബ്രുവരിയിൽ 14 രൂപയും വില വർധിപ്പിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here