ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കുപ്രസിദ്ധ കൊള്ളക്കാരനും, നെക്രാജെ സ്വദേശിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റില്‍

0
168

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവനും അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റു (28)വിനെയാണ് കുമ്പള എസ്.ഐ. ടി.എം വിപിന്റെ നേതൃത്വത്തില്‍ ബിസി റോഡ്, ശാന്തിയങ്ങാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തില്‍ മനു, ഗോകുല്‍, ഗിരീഷ്, വിനോദ്, സുഭാഷ്, സംഗീത, രതീഷ് എന്നിവരും ഉണ്ടായിരുന്നു.

ഏപ്രില്‍ 27ന് പൈവളിഗെ ചേവാറിലെ കര്‍ഷകനായ ഗോപാലകൃഷ്ണഭട്ടിന്റെ കഴുത്തില്‍ നിന്ന് രണ്ടരപ്പവന്‍ മാല പൊട്ടിച്ചിരുന്നു. ഈ കേസിലാണ് അസ്റുവിനെ അറസ്റ്റ് ചെയ്തത്. അസ്റുവിന്റെ കൂട്ടാളിയും നിരവധി കേസുകളില്‍ പ്രതിയുമായ ബദിയടുക്ക, നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് സംഘത്തലവനായ അസ്റുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതും മംഗ്ളൂരുവിലെത്തി അറസ്റ്റ് ചെയ്തതും.

അസ്റു 20ല്‍പ്പരം കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മാലപൊട്ടിക്കല്‍, കൊള്ളയടി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, ബദിയടുക്ക, ആദൂര്‍, കുമ്പള പൊലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here