പ്രജ്വൽ രേവണ്ണയെ കുറിച്ച് മുന്നറിയിപ്പ് നൽകിയ ബി.ജെ.പി നേതാവ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ

0
70

ബംഗളൂരു: പ്രജ്വൽ രേവണ്ണയെ കുറിച്ച് പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയ ബി.ജെ.പി നേതാവ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ. ബി.ജെ.പി നേതാവ് ദേവരാജ ഗൗഡയാണ് പിടിയിലായത്. ലൈംഗികാതിക്രമം, എസ്.സ്-എസ്.ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദേവരാജ ഗൗഡയെ ചോദ്യം ചെയ്യുന്നതിനായി ഹാസനിലേക്ക് കൊണ്ടു പോയെന്നാണ് റിപ്പോർട്ടുകൾ. രേവണ്ണയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് ബി.ജെ.പി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയ നേതാക്കളിലൊരാളാണ് ദേവരാജ ഗൗഡ. ഹാസനിൽ രേവണ്ണക്ക് സീറ്റു നൽകുന്നതിനേയും ഗൗഡ എതിർത്തിരുന്നു.

10 മാസത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നതായി യുവതി പറയുന്നു. യുവതിയുടെ ഭർത്താവും ഗൗഡക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയതിനാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here