കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ തസ് ലിം (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു മുന്നിൽ ദേശീയ പാത സർവ്വീസ് റോഡിലാണ് അപകടം. ഗഫൂർ – സഫിയ ദമ്പതികളുടെ മകനാണ് തസ് ലിം. പരിക്കേറ്റവർ മംഗ്ളൂരുവിലെ ആശുപത്രികളിൽ ചികിത്സയിലാണ്. തസ് ലിമിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌ലിം. സഹോദരി തൗറ
Home Latest news ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം