12 റൺസിൽ ഓൾ ഔട്ട്; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ ചെറിയ സ്കോർ

0
200

ടോക്കിയോ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും ഒരു കുഞ്ഞൻ സ്കോർ കൂടെ പിറന്നിരിക്കുന്നു. ജപ്പാനെതിരെ 12 റൺസിൽ ഓൾ ഔട്ടായി മംഗോളിയയാണ് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ ഏഴ് വിക്കറ്റിന് 217 റൺസ് നേടി. മറുപടി ബാറ്റിം​ഗിലാണ് മം​ഗോളിയ കുഞ്ഞൻ സ്കോറിൽ ഒതുങ്ങിയത്.

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ വർഷം ഐൽ ഓഫ് മാൻ ടീം കുറിച്ച 10 റൺസാണ് ഏറ്റവും ചെറിയ സ്കോർ. സ്പെയ്നിനെതിരെയാണ് ഐൽ ഓഫ് മാൻ ടീം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ ഓൾ ഔട്ടായത്.

ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ വഴങ്ങിയതും മംഗോളിയയാണ്. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ​ഗെയിംസിൽ മം​ഗോളിയയ്ക്കെതിരെ നേപ്പാൾ മൂന്നിന് 314 റൺസ് അടിച്ചുകൂട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here