അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു

0
140

കുമ്പള: രണ്ട് പതിറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു.

രണ്ടു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് അടിയന്തരമായി വൃക്കകൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, കുമ്പള പ്രസ് ഫോറം മുൻ പ്രസിഡൻറ് സുരേന്ദ്രൻ ചീമേനി തുടങ്ങിയ പ്രഗൽഭരുടെ നേതൃത്വത്തിൽ അബ്ദുല്ല കുമ്പള സഹായനിധി രൂപീകരിച്ചത്.

എ കെ എം അഷ്റഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. കെഎംഎ സത്താർ മാസ്റ്റർ വിഷയം അവതരിപ്പിച്ചു.കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസഫ്, അഷ്റഫ് ബഡാജെ, ബി.എൻ. മുഹമ്മദലി, അഹമ്മദലി, അബ്ദുല്ല താജ്, മമ്മു മുബാറക്ക് തുടങ്ങിയവർ സംബന്ധിച്ചു.

മുഖ്യ രക്ഷാധികാരിയായി സയ്യിദ് മുനീറുൽ അഹ്‌ദൽ തങ്ങളെയും ചെയർമാനായി എ കെ എം അഷ്റഫ് എംഎൽഎയും, വർക്കിങ് ചെയർമാനായി അഷ്റഫ് കൾളെയെയും കൺവീനർ ആയി സുരേന്ദ്രൻ മാസ്റ്റർ ചീമേനിയെയും ട്രഷററായി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസഫിനെയും തെരഞ്ഞെടുത്തു.

മറ്റു രക്ഷാധികാരികൾ: എം എം ഇസൂദ്ദീൻ മുഹമ്മദ് അറബി,
അബ്ദുൽഹമീദ് ഹാജി, ടി പി രഞ്ജിത്ത്, അൻവർ റഹീം, അബ്ദുൽ റഊഫ് സുൽത്താൻ.

വൈസ് ചെയർമാൻമാർ: സി എ സുബൈർ, എ കെ ആരിഫ്, സത്താർ ആരിക്കാടി, ലക്ഷ്മണപ്രഭു, ബി.എൻ മുഹമ്മദലി, മുസ്തഫ കടമ്പാർ, വിക്രം പൈ,
എം.പി ഖാലിദ്, അഷറഫ് ബഡാജെ, എം എ അഷറഫ്, അബു തമാം, അബ്ദുൽ ലത്തീഫ് ഉളുവാർ കെ എം എ സത്താർ അബ്ദുൽ ലത്തീഫ് ഉപ്പള, നൂറുദ്ദീൻ പടന്ന, എം എം ഇക്ബാൽ, അബ്ദുൽ റഹ്മാൻ ഉദയ, സി എച്ച് അഷറഫ്, മൊയ്തീൻ കുഞ്ഞി കുണ്ടൻകരടുക്ക.

ജോയിൻറ് കൺവീനർമാർ: യൂസഫ് ഉളുവാർ , മമ്മു മുബാറക്, അബ്ദുല്ല താജ്, സുധാകര കാമത്ത്, അറബി ബംബ്രാണ, സമീർ കെ എസ് കുമ്പള, ബി അബ്ബാസ്, സുജിത്ത് റായി, ഹനീഫ പൊന്നു, ഇബ്രാഹിം ബത്തേരി, അഹമ്മദ് അലി, നാസർ കോക്കടവ്, അൻസിൽ, ലത്തീഫ് കൽമാട്ട, കെഎം അബ്ബാസ്, ബി അബ്ബാസ്.
കഴിവതും വേഗം വൃക്ക മാറ്റി വച്ച് അബ്ദുല്ലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here