ഒരാള്‍ എട്ട് തവണ വോട്ട് ചെയ്ത സംഭവം; കേസെടുത്ത് പൊലീസ്; റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ

0
119

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒരാള്‍ എട്ട് തവണ വോട്ട് ചെയ്ത സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് കേസെടുത്തു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമീഷന്‍.

രാജന്‍ സിംഗ് എന്നയാളായിരുന്നു ബി.ജെ.പിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് രാജ്പുത്തിനായി രാജന്‍ സിംഗ് എട്ട് തവണ വോട്ടു ചെയ്യുന്നത് കാണാം.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് എത്തിയിരുന്നു. ഇനിയെങ്കിലും ഉറക്കത്തിൽ നിന്ന് ഉണരൂ എന്നാണ് കോൺഗ്രസ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചത്. സമാജ്‌വാദി പാരിറ്റി നേതാവ് അഖിലേഷ് യാദവും വീഡിയോ പങ്കുവെച്ചുകൊണ്ട് സംഭവത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here