മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

0
220

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക മാട്രിമോണി സൈറ്റുകളെയാണ്. ഇപ്പോഴിതാ മകള്‍ക്ക് വേണ്ടി വരനെ തേടി ഒരു പിതാവ് നല്‍കിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.

200 കോടി രൂപയുടെ സ്വത്തുള്ള പയ്യനെ മകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നുവെന്നാണ് പിതാവ് പരസ്യം നല്‍കിയത്. പെണ്‍കുട്ടിയുടെ സുഹൃത്തായ ഒരു യുവതിയാണ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചത്.
‘ഒരു സുഹൃത്തിന്റെ അച്ഛന്‍ അവള്‍ക്ക് 200 കോടി രൂപ ആസ്തിയുള്ള പയ്യനെ കിട്ടാന്‍ വേണ്ടി മൂന്ന് ലക്ഷം രൂപ മുടക്കിയിരിക്കുന്നു, നിങ്ങളിങ്ങനെ ചെയ്യുമോ?’ ഇതായിരുന്നു മിഷ്‌കാ റാണ എന്ന യുവതി എക്‌സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ്.സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുകളുമായി പോസ്റ്റിന് കമന്റുമായി എത്തി. മൂന്ന് ലക്ഷം രൂപ വളരെ കുറവാണെന്നും ഇതില്‍ കൂടുതല്‍ ഈടാക്കുന്നവരുണ്ടെന്നും ഒരു കൂട്ടര്‍ പറയുന്നു. വിവാഹചിലവിന്റെ ഒരു ശതമാനം പോലും പരസ്യത്തിന് ആയിട്ടില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
മകളുടെ കൂടി സ്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിവാഹാലോചന നടത്തണമെന്ന് ചിലര്‍ ഉപദേശിക്കുന്നു. 200 കോടിയുടെ ആസ്തി എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ യുവതിയുടെ പിതാവിന് നോട്ടം സ്വത്തില്‍ മാത്രമാണെന്ന് മനസ്സിലായി എന്ന വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here