ഉപ്പള ഗേറ്റിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

0
173

ഉപ്പള: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം.

തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

ബസിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ അഷ്റഫിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ബസ് യാത്രക്കാരായ രണ്ട് പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു, ഫയര്‍ഫോഴ്സും പൊലീസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here