മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു

0
222

മഞ്ചേശ്വരം: മച്ചംപാടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. മച്ചംപാടി സ്വദേശി ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒൻപതുലക്ഷം രൂപയും ആറുപവനുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അഞ്ച് മുറികളുടെ വാതിൽ കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്. മുകളിലെ നിലയിൽ അലമാരയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. അലമാര ഉൾപ്പെടെയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ഏതാനും ദിവസം മുൻപാണ് ഇബ്രാഹിം ഖലീലും കുടുംബവും ഗൾഫിലേക്ക് പോയത്. ഞായറാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here