ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് വാതുവെപ്പ് കേന്ദ്രങ്ങള്‍; 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പൂജ്യം സീറ്റ്

0
246

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് രാജ്യത്തെ പ്രമുഖ വാതുവെപ്പ് കേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

ഫലോദി സട്ടാബസാര്‍ ഇന്ത്യ മുന്നണിക്ക് 346 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ മുംബൈ സട്ടാബസാര്‍ ഇന്ത്യമുന്നണിക്ക് 348 സീറ്റുകളും പ്രവചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം പ്രചചിച്ചിരുന്ന കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തില്‍ തിരുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ 300ല്‍ കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എക്ക് പ്രവചിച്ചിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായ ഫലോദി സട്ടാബസാര്‍ എന്‍.ഡി.എക്ക് 329 മുതല്‍ 332 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. എന്നാല്‍ അഞ്ചാംഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് കടന്നപ്പോള്‍ ഈ പ്രവചനം തിരുത്തിയിരിക്കുകയായണ്.

ഫലോദി സട്ടാ ബസാറിലെ പുതിയ പ്രവചനം പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്. ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള യു.പിയില്‍ ഇന്ത്യ മുന്നണിക്ക് 43 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ബംഗാളില്‍ 36, മഹാരാഷ്ട്രയില്‍ 30, ബിഹാറില്‍ 29, കര്‍ണാടകയില്‍ 25 സീറ്റുകളും ഇന്ത്യ മുന്നണിക്ക് പ്രവചിക്കുന്നു. കേവലം 165 സീറ്റുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെത്തിയപ്പോള്‍ ഫലോദി സട്ട ബസാര്‍ എ.എന്‍.എക്ക് പ്രവചിക്കുന്നത്.

രാജസ്ഥാനിലെ ഫലോദി ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന വാതുവെപ്പ് മാര്‍ക്കറ്റാണ് ഫലോദി സട്ട ബസാര്‍. മുന്‍കാലങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ വാതുവെപ്പ് നടത്തിയ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. മെയ് 16ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫലോദി സട്ട ബസാറില്‍ 180 കോടി രൂപയുടെ വാതുവെപ്പ് നടന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇത് 300 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here