വഖഫ് ഭൂമിയില്‍ പരിപാടിയില്‍ പങ്കെടുത്തു; ഷാഫിക്ക് മാതൃകാ പെരുമാറ്റച്ചട്ടലംഘന നോട്ടീസ്

0
130

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കലക്ടറുമായ സ്‌നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കി. വടകര ജുമുഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി ‘ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നോട്ടിസില്‍ പറയുന്നുണ്ട്. ഷാഫി പറമ്പില്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു.മൂന്ന് ദിവസത്തിനകം മറുപടി നല്‍ക്കാനാണ് നോട്ടീസില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here