ഉളുവാര്‍ മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും, മെയ് 4 വരെ മത പ്രഭാഷണം

0
170

കുമ്പള :ഉളുവാര്‍ അസ്സയ്യിദ് ഇസമായീല്‍ അല്‍ ബുഖാരി തങ്ങളുടെ മഖാം ഉറൂസ് ഏപ്രിൽ 25 മുതൽ മെയ് അഞ്ചു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെയ് 5ന് പകൽ ഉറൂസും അതോടനുബന്ധിച്ചുള്ള മത പ്രഭാഷണ പരമ്പര ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെയും നടക്കും. ഏപ്രില്‍ 25ന് രാവിലെ 10 മണിക്ക്, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. രാത്രി 8.30ന് നടക്കുന്ന സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉത്ഘാടനം ചെയ്യും. എന്‍ പി എം സയ്യിദ് ഷറഫുദീന്‍ തങ്ങള്‍ അല്‍ ഹാദി റബ്ബാനി കുന്നുംകൈ പ്രാര്‍ത്ഥന നടത്തും.

അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. ബംബ്രാണ ഖത്തീബ് ജുനൈദ് ഫൈസി, പാപം കോയ നഗര്‍ തങ്ങള്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഖാദിര്‍ സഖാഫി, ഒളയം ഖത്തീബ് അന്‍വര്‍ അലി ദാരിമി, ഷിറിയ ഖത്തീബ് മുഹമ്മദ് ഷാഫി സഅദി, ഇച്ചിലംകോട് ഖത്തീബ് ജഹ്ഫര്‍ ബുസ്താനി, ഹേരൂര്‍ ഖത്തീബും മുദരിസുമായ അബ്ദുല്‍ ജലീല്‍ ഫൈസി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുല്ല, ഉളുവാര്‍ ജമാഅത്ത് ട്രഷര്‍ പി എ അബ്ദുല്‍ ഖാദിര്‍, ഉളുവാര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ സദര്‍ മുഅല്ലിം അബൂബക്കര്‍ സഖാഫി, സിദ്ധീഖ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ സഅദി സംബന്ധിക്കും. ഉളുവാര്‍ ജമാഅത്ത് ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി യു എ സ്വാഗതം പറയും.

26ന് രാത്രി 8.30ന് കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, 27ന് അന്‍വര്‍ അലി ഹുദവി, 28ന് ഷാഫി സഖാഫി മുണ്ടമ്പ്ര, 29ന് മുഹമ്മദ് ഹനീഫ് നിസാമി,30 ന് മസ്ഹൂദ് സഖാഫി ഗൂഡല്ലൂർ തുടങ്ങിയ പണ്ഡിതന്മാർ പ്രഭാഷണം നടത്തും. മെയ് ഒന്നിന് ഷമീര്‍ ദാരിമി കൊല്ലം, രണ്ടിന് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, മൂന്നിന് ഖലീല്‍ ഹുദവി എന്നിവരും വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും.

നാലിന് രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉത്ഘാടനം ചെയ്യും. കുമ്പോല്‍ സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്‌റഫ് മഖ്യഅഥിതിയായിരിക്കും. ഉളുവാര്‍ മുദരിസും ഖത്തീബുമായ അബ്ദുല്‍ റഷീദ് കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.

ഇബ്രാഹിം മദനി ജാല്‍സൂര്‍, കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി, കുമ്പോല്‍ വലിയ ജമാഅത്ത് ഖത്തീബും മുദരിസുമായ അബ്ദുല്‍ റസാഖ് ഫൈസി, ആരിക്കാടി കടവത്ത് ഖത്തീബ് അബ്ദുല്‍ മജീദ് അമാനി, കുമ്പള ഖത്തീബ് ഉമര്‍ ഹുദവി പൂളപ്പാടം, ദണ്ഡഗോളി ഖത്തീബ് അലവി ബാഖവി, ഉളുവാര്‍ ജമാത്ത് പ്രസിഡന്റ് കെ എം ഇദ്ദീന്‍ കുഞ്ഞി, വാര്‍ഡ് മെമ്പര്‍ യൂസുഫ് ഉളുവാര്‍, ഉറൂസ് കമ്മിറ്റി ട്രഷര്‍ മാമു ഹാജി തൃക്കണ്ടം, റൗളത്തുല്‍ ഉലൂം മദ്‌റസ സദര്‍ മുഅല്ലിം സുലൈമാന്‍ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, ഇബ്രാഹിം ഹാഷിമി, ആരിഫ് ഹാഷിമി സംബന്ധിക്കും. ഉറൂസ് കമ്മിറ്റി ജന കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതം പറയും.

എല്ലാ ദിവസവും രാത്രി 8.30ന് പ്രഭാഷണം ആരംഭിക്കും.
മെയ് അഞ്ചിന് രാവിലെ 8 മണിക്ക് നടക്കുന്ന മൗലിദ് മജ്ലിസിനും കൂട്ട പ്രാര്‍ഥനക്കും സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

വാർത്ത സമ്മേളനത്തില്‍ കെ. എം ഇദ്ദീന്‍ കുഞ്ഞി, എം അബ്ദുല്ല, മുഹമ്മദ് കുഞ്ഞി യു എ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, പി എ അബ്ദുല്‍ ഖാദിർ, മാമു തൃക്കണ്ടം, യൂസുഫ് ഉളുവാര്‍ എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here