എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍

0
303

അരീക്കോട്: എം.ഡി.എം.എ.യുമായി യുവതിയും സുഹൃത്തും അരീക്കോട് പോലീസിന്റെ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി കാവുങ്ങല്‍പറമ്പില്‍ തഫ്‌സീന (33), സുഹൃത്ത് കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി അമ്പലക്കല്‍ മുബശ്ശിര്‍ (36) എന്നിവരാണ് പത്തനാപുരം പള്ളിപ്പടിയില്‍നിന്നു പിടിയിലായത്.

ഇവരില്‍നിന്ന് 31 ഗ്രാം എം.ഡി.എം.എ. പിടികൂടി. 1.5 ലക്ഷം രൂപയോളം വിലവരും. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്നും ലഹരിവസ്തുക്കള്‍ ജില്ലയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here