ഗർഭ നിരോധന ശസ്ത്രക്രിയ നടത്തിയത് കമ്പൗണ്ടർ; യുവതിക്ക് ദാരുണാന്ത്യം

0
182

പട്‌ന: ബിഹാറിലെ സമസ്തിപൂരിൽ ഗർഭ നിരോധന ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ബബിത ദേവി എന്ന 28കാരിയാണ് മരിച്ചത്. സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരിയിലെ സ്വകാര്യ ഹെൽത്ത് കെയർ സെന്ററിലാണ് സംഭവം. ഡോക്ടർ ഇല്ലാത്തതിനാൽ കമ്പൗണ്ടർ (ജൂനിയർ സ്റ്റാഫ്) ആണ് ശസ്ത്രക്രിയ നടത്തിയത്.

രാവിലെ ഒമ്പത് മണിയോടെ ബബിതയെ ആശുപത്രിയിലെത്തിച്ചു. 11 മണിക്ക് ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം ആംബുലൻസിൽ കയറ്റി മൊഹൻപൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. യുവതിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തങ്ങളോടൊന്നും പറഞ്ഞില്ലെന്നും ബബിതയുടെ ബന്ധു പറഞ്ഞു.

ബബിതയുടെ മൃതദേഹവുമായി കുടുംബം ഹെൽത്ത് കെയർ സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു. ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്നും ഉത്തരാവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here