ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍; ‘രോഹിത് വിളികള്‍’ അതിരുകടന്നപ്പോള്‍ ഇടപെട്ട് സഞ്ജയ് മഞ്ജരേക്കര്‍, വീഡിയോ

0
276

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍. മത്സരത്തിന് മുമ്പും ശേഷവും മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കനത്ത കൂവലാണ് ലഭിച്ചത്. ആരാധകര്‍ അതിരുകടന്നപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇടപെട്ടു.

ആരാധകരുടെ പ്രതിഷേധം അതിരുകടന്നതോടെ മുന്‍ ഇന്ത്യന്‍ താരവും ടോസ് അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ പ്രതികരിച്ചു. ഹാര്‍ദിക്കിനെ പിന്തുണച്ച മഞ്ജരേക്കര്‍ കാണികളോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാണികള്‍ താരത്തിന് കൈയ്യടിക്കുകയും ചെയ്തു.

മത്സരത്തിന്റെ ടോസ് സമയത്ത് മൈതാനത്തെത്തിയ താരത്തിന് നേരെ രോഹിത് വിളികളുമായാണ് ആരാധകര്‍ പ്രതിഷേധിച്ചത്. ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധത്തില്‍ ഹര്‍ദിക് അസ്വസ്ഥനാകുന്നതും കാണാം. ഹാര്‍ദ്ദിക്കിന് കൂവലും രോഹിത് ശര്‍മ്മയ്ക്ക് ജയ് വിളികളും ലഭിച്ചതോടെ ഒരല്‍പ്പം മരാദ്യ കാണിക്കുവാന്‍ മഞ്ജരേക്കര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

പോസ്റ്റ് മാച്ച് പ്രെസന്റേഷനിലാണ് ഹാര്‍ദ്ദിക്കിനെ ആരാധകര്‍ കൂവി വിളിച്ചത്. മത്സരത്തിന് മുമ്പായി ടോസിന് എത്തിയതാണ് മഞ്ജരേക്കര്‍. ഹാര്‍ദ്ദിക്ക് എത്തിയതും ആരാധകര്‍ കൂവല്‍ തുടങ്ങി. ഇതോടെ എനിക്കൊപ്പം രണ്ട് നായകന്മാര്‍ വന്നിരിക്കുന്നുവെന്നും ഇത് കയ്യടികള്‍ ഉയരേണ്ട സമയമാണെന്ന് മഞ്ജരേക്കര്‍ പറയുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here