ഐപിഎല്‍ 2024: വരുന്ന സീസണില്‍ പഞ്ചാബിന്റെ നായകന്‍ രോഹിത് ശര്‍മ്മ’; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രീതി സിന്‍റ

0
179

ഐപിഎല്‍ 2024ലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതുമുതല്‍, ഫ്രാഞ്ചൈസിയിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് അദ്ദേഹം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരെ ഉപേക്ഷിച്ചേക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇതിനിടയില്‍ രോഹിത് അടുത്ത സീസിണില്‍ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറുമെന്നും ടീമിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തിനു ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീമുടമകളിലൊരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ.

വ്യാജ വാര്‍ത്ത, എല്ലാ ലേഖനനങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണ്. രോഹിത് ശര്‍മയെ ഞാന്‍ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയും കൂടിയാണ്. പക്ഷെ രോഹിത്തിനെ പഞ്ചാബ് കിംഗ്സിലേക്കു അടുത്ത സീസണില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇതേക്കുറിച്ച് ഒരു അഭിമുഖത്തിലും പ്രസ്താവനയോ നടത്തിയിട്ടില്ല.

ശിഖര്‍ ധവാനോടും എനിക്കു തികഞ്ഞ ബഹുമാനമാണുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിനു പരിക്കേറ്റിരിക്കുന്നതിനാല്‍ ഈ വാര്‍ത്തകള്‍ തികച്ചും മോശമായ രീതിയിലാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു സ്ഥിരീകരണവുമില്ലാതെ ഓണ്‍ലൈനില്‍ എങ്ങനെയാണ് തെറ്റായ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനങ്ങള്‍.

ഈ തരത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നാണംകെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നു എല്ലാ മാധ്യമങ്ങളോടും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്കു ഇപ്പോള്‍ മികച്ചൊരു സ്‌ക്വാഡുണ്ട്. മത്സരങ്ങള്‍ ജയിക്കുകയെന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. സീസണ്‍ പരമാവധി പ്രയോജനപ്പെടുത്താനും ടീം ലക്ഷ്യമിടുന്നതായും പ്രീതി എക്സില്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here