റിയാസ് മൗലവി കേസ്: സർക്കാരിന്റെ അതിവേഗ നടപടി; ‘വിചാരണക്കോടതി വിധി നിയമവിരുദ്ധം’, ഹൈക്കോടതിയിൽ അപ്പീൽ നൽകി

0
125

കൊച്ചി: വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ വിമർശിക്കുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തി. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here