ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രം

0
80

ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങള്‍ നീക്കം ചെയ്യാൻ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്ര നിര്‍ദ്ദേശം. ഓൺലൈൻ പോർട്ടലുകളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അഥവാ ആരോ​ഗ്യകരമായ പാനീയങ്ങൾ എന്ന വിഭാ​ഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ദേശീയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ എഫ് എസ്‌ എസ്‌ ആക്ട് 2005 പ്രകാരമുള്ള ആരോഗ്യ പാനീയങ്ങൾ അല്ല നിലവിൽ വില്പന നടത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അനുവദനീയമായതിലും അമിതമായ അളവാണെന്നും കമ്മീഷൻ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും മാർ​ഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും ആരോ​ഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ നൽകുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ എഫ്.എസ്.എസ്.എ.ഐ-യോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പാൽ, മാൾട്ട്, സെറീൽസ് എന്നിവ ഉപയോ​ഗിച്ചുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്ന പേരിൽ ലേബൽ ചെയ്യുന്നതിനെതിരേ ഇ-കൊമേഴ്സ് പോർട്ടലുകൾക്ക് എഫ്.എസ്.എസ്.എ.ഐ നിർദേശം നൽകിയിരുന്നു. അതിനാൽ തന്നെ ഹെൽത്ത് ഡ്രിങ്ക് എന്ന വിഭാ​ഗത്തിൽ നിന്ന് ഇത്തരം പാനീയങ്ങൾ നീക്കം ചെയ്ത് നിയമം അനുശാസിക്കുന്ന കാറ്റ​ഗറിയിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here