വോട്ടിനെ ചൊല്ലി വാക്കേറ്റം; വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ

0
136

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം. വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ് തർക്കത്തിനിടയാക്കിയത്. യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി. യുവതി ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

പത്തനംതിട്ട അടൂർ തെങ്ങമം തോട്ടുവാ സ്കൂളിലെ 134 ാം നമ്പർ ബൂത്തിൽ കള്ളവോട്ടെന്ന് പരാതി. സംഭവത്തിൽ അടൂർ ആര്‍ഡിഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആറ്റിങ്ങൽ പോത്തൻകോട് 43 ാം നമ്പർ ബൂത്തിൽ കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. പാത്തൻകോട് സ്വദേശി ലളിതമ്മയുടെ വോട്ട് മറ്റോരോ ചെയ്തുവെന്നാണ് ആരോപണം. ലളിതമ്മ ടെൻഡർ വോട്ട് ചെയ്തു. പരാതിയുമായി മുന്നോട്ടുപോകുമെന്നും ലളിതമ്മ പറഞ്ഞു.

വൈപ്പിൻ സാന്ത്രാ ക്രോസ് ഹൈസ്കൂളിൽ കള്ളവോട്ടെന്ന് പരാതി. കട്ടാശ്ശേരി സ്വദേശി തങ്കമ്മയുടെ പേരിൽ മറ്റാരോ വോട്ട് ചെയ്തതായാണ് പരാതി. തങ്കമ്മയ്ക്ക് ബാലറ്റ് വോട്ട് ചെയ്യാൻ ബൂത്ത് പ്രിസൈഡിങ് ഓഫീസർ അനുവാദം നൽകി. തിരുവനന്തപുരം കുന്നുകുഴി 170-ാം നമ്പർ ബൂത്തിൽ വോട്ട് മാറി ചെയ്തതായി പരാതി. വടയക്കാട് സ്വദേശി രാജേഷിന്‍റെ വോട്ടാണ് മറ്റാരോ ചെയ്തത്.

പെരിന്തൽമണ്ണ പി.ടി. എം യു പി സ്കൂളിലെ പന്ത്രണ്ടാം നമ്പർ ബൂത്തിലും കള്ള വോട്ട് നടന്നതായി പരാതി ഉയര്‍ന്നു. പെരിന്തൽമണ്ണ സ്വദേശി ഫാത്തിമയുടെ വോട്ട് പോസ്റ്റൽ വോട്ട് ആയി രേഖപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പരാതിയെ തുടർന്ന് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകി. തിരുവനന്തപുരം കുന്നുകുഴി 170 ആം നമ്പർ ബൂത്തിലും വോട്ട് മാറിചെയ്തതായി പരാതി. വടയക്കാട് സ്വദേശി രാജേഷിന്‍റെ വോട്ടാണ് മറ്റാരോ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here