പൊള്ളുന്ന ചൂട് ; പാലക്കാട് കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു

0
231

പാലക്കാട് ; വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്.

പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് . വില്‍പനയ്‌ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച് അനങ്ങുന്നത് കണ്ടാണ് ആളുകൾ ശ്രദ്ധിച്ചത് .

തുറന്ന് നോക്കിയപ്പോഴാണ് പായ്‌ക്കറ്റിനുള്ളിൽ മുട്ടകൾക്ക് പകരം കാടക്കുഞ്ഞുങ്ങളെ കണ്ടത് . സൂര്യതാപം കൂടി വരുന്നതിനനുസരിച്ച് അതിശയമെന്ന് കരുതിയ പലതും ഇനി അനുഭവച്ചറിയേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here