അന്തിമ വോട്ടർപട്ടികയായി: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 14,19,355 വോട്ടർമാർ, കൂടുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ

0
172

കാസർകോട് : അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ലോക്‌സഭാ മണ്ഡലത്തിലെ വിധിയെഴുതുന്നത് 14,19,355 വോട്ടർമാർ. കാസർകോട് ജില്ലയിൽ 10,51,111 വോട്ടർമാരാണുള്ളത്. 5,13,579 പുരുഷ വോട്ടർമാരും 5,37,525 സ്ത്രീ വോട്ടർമാരും ഏഴ് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലാണ് ബാക്കിയുള്ള വോട്ടർമാരുള്ളത്. നിയോജകമണ്ഡലം തിരിച്ച് പരിശോധിക്കുമ്പോൾ കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. 1,10,362 പുരുഷ വോട്ടർമാരും 1,09,958 സ്ത്രീവോട്ടർമാരുമടക്കം 2,20,320 വോട്ടർമാരാണ് മഞ്ചേശ്വരത്തുള്ളത്. കുറവ് വോട്ടർമാരുള്ളത് കാസർകോട് മണ്ഡലത്തിലാണ്. 99,795 പുരുഷൻമാരും 1,00,635 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമുൾപ്പെടെ 2,00,432 വോട്ടർമാരാണുള്ളത്.

ഉദുമ-2,13,659, കാഞ്ഞങ്ങാട്-2,15,778, തൃക്കരിപ്പൂർ-2,00,922, പയ്യന്നൂർ-1,82,299, കല്യാശ്ശേരി-1,85,945 എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here