ഐപിഎല്‍ 2024: സുരക്ഷാ പ്രശ്‌നം! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിവച്ചേക്കും

0
83

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിവച്ചേക്കും. ഏപ്രില്‍ 17ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കേണ്ടത്. ശ്രീ രാമ നവമിയെ തുടര്‍ന്നാണ് മത്സരം മാറ്റി വെക്കേണ്ടി വരുന്നത്. നവമി ആഘോഷങ്ങള്‍ രാജ്യവ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അന്ന് ഐപിഎല്‍ ഗെയിമിന് മതിയായ സുരക്ഷ നല്‍കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ല. ഇക്കാരണം കൊണ്ടുതന്നെ മത്സരം മാറ്റിവയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ബിസിസിഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും (സിഎബി) കൊല്‍ക്കത്ത പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഷെഡ്യൂളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബിസിസിഐ രണ്ട് ഫ്രാഞ്ചൈസികളെയും ബ്രോഡ്കാസ്റ്റര്‍മാരെയും അറിയിച്ചിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിന്തള്ളിയാണ് കൊല്‍ക്കത്ത ഒന്നാമതെത്തിയത്.  

മൂന്ന് മത്സരങ്ങൡ രണ്ടെണ്ണം ജയിച്ച ചെന്നൈക്ക് നാല് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്.    +1.047 നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്ക്. ചെന്നൈക്ക് +0.976 റണ്‍റേറ്റും. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതുണ്ട്. രാജസ്ഥാന് +0.800 നെറ്റ് റണ്‍റേറ്റാണുള്ളത്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് നാലാമത്. -0.738 റണ്‍റേറ്റാണ് ഗുജറാത്തിനുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാബാദാണ് അഞ്ചാം സ്ഥാനത്ത്. മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും തോല്‍വിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ആദ്യജയം സ്വന്തമാക്കിയ ഡല്‍ഹി കാപിറ്റല്‍സ് ഏഴാമതാണ്. പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവര്‍ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. കളിച്ച രണ്ട് മത്സരവും തോറ്റ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്താണ്. ടീം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇന്ന് ആദ്യ പോയിന്റ് സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here