ഉപ്പളയില്‍ വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

0
138

കാസര്‍കോട്: പുലര്‍ച്ചേ മൂന്നുമണിക്ക് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്തെ വീട്ടുമുറ്റത്ത് എത്തിച്ച് മാരകമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്വന്തം വീട്ടില്‍ തിരിച്ച് കൊണ്ടിട്ട് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ബംബ്രാണ വയലിന് സമീപത്ത് താമിസിക്കുന്ന വരുണ്‍ രാജ് ഷെട്ടി(30)യെയാണ് കുമ്പള എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഈമാസം രണ്ടിന് രാവിലെ മൂന്നു മണിയോടുകൂടി ഉപ്പള ബപ്പായത്തൊട്ടി അമാന്‍ മന്‍സിലിലെ മുഹമ്മദ് ഫാറൂഖി(35)നെയാണ് ബന്ധുവായ ഇര്‍ഷാദ് കാറില്‍ കൂട്ടിക്കൊണ്ട് പോയത്. കാര്‍ ബംബ്രാണ വയലിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുറ്റത്ത് നിര്‍ത്തിയിടുകയും അതേസമയത്ത് തന്നെ വീട്ടില്‍ നിന്ന് മാരകായുധങ്ങളുമായി ഇറങ്ങിവന്ന രണ്ടുപേര്‍ മുഹമ്മദ് ഫാറൂഖിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഈ സമയം കാറുമായി സ്ഥലം വിട്ട ഇര്‍ഷാദ് അല്‍പസമയത്തിന് ശേഷം മടങ്ങിയെത്തി ഇരുമ്പ് കമ്പി കൊണ്ട് ഫാറൂഖിനെ തലക്കടിച്ച് വീഴ്ത്തി. ബോധരഹിതനായ ഫാറൂഖിനെ അക്രമികള്‍ മൂന്നുപേരും ചേര്‍ന്ന് ബപ്പായത്തൊട്ടിയിലുള്ള അയാളുടെ വീട്ടില്‍ കൊണ്ടിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.

ഉച്ചവരെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഫാറൂഖിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തിലെ ഒന്നാംപ്രതി ഇര്‍ഷാദ് ഒളിവിലാണ്. മറ്റു രണ്ടുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here