പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസർകോട്ടെ സ്വതന്ത്ര സ്ഥാനാർഥി

0
237

നീലേശ്വരം : കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ പത്രിക നൽകിയ സ്വതന്ത്രസ്ഥാനാർഥി നീലേശ്വരം തിരിക്കുന്നിലെ എൻ.ബാലകൃഷ്ണന് വധഭീഷണിയെന്ന് പരാതി. പ്രാദേശിക സി.പി.എം. നേതാക്കളിൽ നിന്നാണ് ഭീഷണിയെന്ന് എൻ.ബാലകൃഷ്ണൻ പറയുന്നു. 2019 വരെ പാർട്ടി അംഗത്വമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്രിക പിൻവലിക്കാൻ പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന്‌ സമ്മർദമുണ്ടായി. എൽ.ഡി.എഫ്‌. സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ അപരനല്ല. വ്യക്തിയെന്ന നിലയിൽ ജനാധിപത്യ അവകാശമാണ് വിനിയോഗിക്കുന്നത്. ഭീഷണിപ്പെടുത്തിയവർക്കെതിരേ പരാതി നൽകിയിട്ടില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എൻ.ബാലകൃഷ്ണൻ പറഞ്ഞു.

എന്നാൽ ബാലകൃഷ്ണനെ കണ്ടിട്ടുപോലുമില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സി.പി.എം. പ്രാദേശിക നേതൃത്വം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here