ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് കണക്കാക്കുന്നതായി യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടുപിറകിൽ. 77 വർഷത്തിനകം ഇന്ത്യയിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ ജനസംഖ്യയുടെ 24 ശതമാനം 0-14 പ്രായപരിധിയിലുള്ളവരാണ്. 10-24 പ്രായപരിധിയിലുള്ളവർ 26 ശതമാനവും 15-64 പ്രായപരിധിയിലുള്ളവർ 68 ശതമാനവുമുണ്ട്. ഏഴ് ശതമാനം പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. പുരുഷന്മാരുടെ ആയുർദൈർഘ്യം 71 വയസ്സും സ്ത്രീകളുടേത് 74 വയസ്സുമാണ്. 2011ൽ നടന്ന സെൻസസ് പ്രകാരം 121 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ.