“പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു”; രാജ്മോഹൻ ഉണ്ണിത്താൻ

0
188

കാസർകോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് കാസർകോട് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ബൂത്ത്‌ പിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. ബിജെപിയുടെ വോട്ടുകൾ കോൺഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടൻ എസ്.പിയെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

“അവിടെ ​ഗുണ്ടാവിളയാട്ടമായിരുന്നു. ഞങ്ങൾ പൊലീസിനെ വിളിച്ചു പറഞ്ഞുപ്പോൾ അവര് വന്നു നമ്മളെ ബോധ്യപ്പെടുത്താൻ പ്രഹസനം കാണിക്കും. എന്റെ കാർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നു. അവസാനം തളിപ്പറമ്പ് ഡി.വെ.എസ്.പിയെ വിളിച്ചു പറഞ്ഞു അദ്ദേഹം വന്ന് ലാത്തി ചാർജ് നടത്തിയാണ് എന്നെ അവിടെന്ന് മാറ്റിയത്” രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here