ജിദ്ദ: സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സഭ അംഗങ്ങളാണ് ശരീഅത്ത് നിയമപ്രകാരം ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന് അറിയിച്ചത്. ഹജ്ജ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ഉറപ്പാക്കാനുമുള്ള നടപടി ലക്ഷ്യമിട്ടാണ് ഹജ്ജ് നിർവ്വഹിക്കുന്നതിന് മുൻകൂട്ടി അനുമതി നേടണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളത്. ഇതുപ്രകാരം അനുമതിയില്ലാതെ ഹജ്ജിനു പോകുന്നത് അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവർ പാപം ചെയ്യുകയാണെന്നും പണ്ഡിത സമിതി പറഞ്ഞു.