ആരാധകർക്ക് വേണ്ടത് ധോണിയെ, വന്നത് ജഡേജ! സ്റ്റേഡിയം നിശബ്ദം; പിന്നാലെ ജഡ്ഡു പിൻവാങ്ങി, രസകരമായ വീഡിയോ കാണാം

0
239

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും എം എസ് ധോണിക്ക് കടുത്ത ആരാധകരുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഒരു ഐപിഎൽ മത്സരവും അതാണ് തെളിയിക്കുന്നത്. ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തിൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെരായ ചെന്നൈയുടെ മത്സരത്തിലും അത് കണ്ടു. ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴാണ് ആരാധക കൂട്ടം വെറ്ററൻ താരത്തിന് വേണ്ടി ആർപ്പുവിളിച്ചത്. എന്നാൽ അതിന് പിന്നിൽ രസകരമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു.

17-ാം ഓവറിൻ ശിവം ദുബെ പുറത്തായ ശേഷമാണ് ധോണി ക്രീസിലേക്ക് വരുന്നത്. ദുബെ പുറത്തായ ഉടനെ ആരാധകരെ കമ്പളിപ്പിക്കാൻ വേണ്ടി ജഡേജ ചെറിയൊരു പണിയൊപ്പിച്ചു. സ്റ്റേഡിയം ധോണിക്ക് വേണ്ടി ആർത്തു വിളിക്കുന്നതിനിടെ ജഡേജ ബാറ്റുമായി ക്രീസിലേക്ക് ഇറങ്ങുന്നത് പോലെ ഭാവിച്ചു. അതോടെ സ്റ്റേഡിയം നിശബ്ദമായി. ഇതോടെ ചിരിച്ചു കൊണ്ട് ജഡേജ പവലിയനിലേക്ക് തിരിച്ച് നടന്നു. പിന്നാലെ ധോണി ക്രീസിലേക്ക്. രംഗം കണ്ട് ഡഗ് ഔട്ടിൽ ഉണ്ടായിരുന്നവർക്കും ചിരിയടക്കാനായില്ല. വീഡിയോ കാണാം…

മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത 137 റൺസ് വിജയലക്ഷ്യമാണ് മൂന്നോട്ടുവച്ചത്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കൊൽക്കത്തയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈ 14 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.

അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോൽവിയും. നിലവിൽ ആറ് പോയിൻ്റുമായി നാലാമതാണ് ചെന്നൈ. സീസണിൽ ആദ്യ തോൽവിയേറ്റുവാങ്ങിയ കൊൽക്കത്ത രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. നിലവിൽ തോൽവി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളിൽ എട്ട് പോയിൻ്റാണുള്ളത്.

Media vision news WhatsApp Channel

LEAVE A REPLY

Please enter your comment!
Please enter your name here