ബോർഡിൽ നിന്ന് ഷാഫിയുടെ തലവെട്ടി വീട്ടുമുറ്റത്തെറിഞ്ഞതായി പരാതി; സമാധാനാന്തരീക്ഷം തകർക്കാനെന്ന് UDF

0
131

അരൂർ : യു.ഡി.എഫ്. സ്ഥാപിച്ച പ്രചാരണബോർഡിൽനിന്ന് സ്ഥാനാർഥിയുടെ തല വെട്ടിയെടുത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്തെറിഞ്ഞതായി പരാതി.

അരൂർ പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡിൽനിന്ന് ഷാഫി പറമ്പിലിന്റെ പടത്തിലെ തല വെട്ടിയെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ചുരുട്ടിയെറിഞ്ഞെന്നാണ് പരാതി.

കഴിഞ്ഞദിവസം ഇവിടെ ബോർഡ് നശിപ്പിച്ചതിനെത്തുടർന്ന് പകരംവെച്ച ബോർഡിൽനിന്നാണ് തല വെട്ടിമാറ്റിയതെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു.

സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമമാണിതിനുപിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. നാദാപുരം പോലീസിൽ പരാതി നൽകി.  

LEAVE A REPLY

Please enter your comment!
Please enter your name here