ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

0
198

ഛത്തീസ്‍ഗഢ്: നാരായൺപൂരില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ദൻഡാക്‍വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.

പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കീര് ജില്ലയ്ക്ക് സമീപം ആണ് നാരായൺപൂർ ജില്ല. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. 

മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവു അടക്കം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് സൂചന. എന്നാലിക്കാര്യത്തില്‍ ഇനിയും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ വരാനുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here