ട്രെയിനില്‍ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

0
110

ചെന്നൈയില്‍ ട്രെയിനില്‍ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ തിരുനെല്‍വേലി ബിജെപിയുടെ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ബന്ധു ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായി. തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്.

സതീഷ് (33), നവീന്‍ (31), പെരമാള്‍ (25) എന്നിവരാണ് പിടിയിലായത്. സതീഷ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ്. ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് ബാ?ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയതെന്ന് സംശയം. മൂന്നുപേരും നൈനാര്‍ നാഗേന്ദ്രന്റെ ഹോട്ടലിന്റെ ജീവനക്കാരെന്ന് പൊലീസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here