തലപ്പാടിയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 11000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

0
119

കാസർകോട് :ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കെ എൽ 62 ഡി ആര്‍ 6828 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്നു ഇത്. കാറും അതിലുണ്ടായിരുന്ന നെക്രാജെ മീത്തൽ ഹൗസിലെ മുഹമ്മദ് സക്കീർ നെക്രാജെ അൻഷിത് മൻ സ്സിലെ അബ്ദുൽ അബ്നാസ് 29 എന്നിവരെ അറസ്റ്റ് ചെയ്തു. തലപ്പാടിയിൽ വച്ചാണ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here