ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

0
314

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റര്‍ അശോകന്റെയും കലാവതിയുടെയും മകന്‍ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സര്‍വ്വീസ് വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഷോക്കേറ്റത് കണ്ട പരിസരവാസികള്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. ബൈക്ക് വര്‍ക്ക് ഷോപ്പിലേക്ക് പിറകിലെ ഷെഡില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രജ്വലിന് രണ്ട് സഹോദരങ്ങളുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here