ഐപിഎല്‍ 2024: ‘എന്നെ നിങ്ങള്‍ ആ വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ആ വിളി കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’; ആരാധകരോട് കോഹ്‌ലി

0
252

വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം.

നിങ്ങള്‍ എന്നെ ആ കിംഗ് എന്ന വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ദയവായി എന്നെ വിരാട് എന്ന് വിളിക്കുക, എന്നെ കിംഗ് ദ്ന്ന ആ വാക്ക് വിളിക്കരുത്. ഞാന്‍ ഫാഫ് ഡു പ്ലെസിസിനോട് പറയുകയായിരുന്നു, നിങ്ങള്‍ എന്നെ ആ വാക്ക് വിളിക്കുമ്പോള്‍ എല്ലാ വര്‍ഷവും എനിക്ക് ലജ്ജ തോന്നുന്നു. അതിനാല്‍ എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതി, ഇനി മുതല്‍ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് നാണക്കേടാണ്- കോഹ്ലി പറഞ്ഞു.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഐപിഎല്‍ 2024ല്‍ തങ്ങളുടെ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുകയാണ്. ആര്‍സിബി അവരുടെ ടീമിന്റെ പേരില്‍ നിന്ന് ബാംഗ്ലൂരിനെ ഒഴിവാക്കി പകരം ബംഗളൂരു എന്നാക്കി മാറ്റി. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നു. ഒപ്പം തങ്ങളുടെ പുതിയ ജഴ്സിയും ഫ്രാഞ്ചൈസി പുറത്തിറക്കി.

ലീഗില്‍ 2009, 2011, 2016 വര്‍ഷങ്ങളില്‍ ആര്‍സിബിക്ക് മികച്ച സീസണുകള്‍ ഉണ്ടായിരുന്നു, ഫൈനലില്‍ എത്തിയെങ്കിലും ടൈറ്റില്‍ ഷോട്ട് മത്സരത്തില്‍ അവര്‍ക്ക് കടമ്പ കടക്കാനായില്ല. പുതിയ സീസണില്‍ പുതിയ പേരും പുതിയ സമീപനവും ഉപയോഗിച്ച്, ഫ്രാഞ്ചൈസി ലീഗ് വിജയിക്കാന്‍ ആഗ്രഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here