എന്തൊക്കെ കാണണം? സ്കൂട്ടറിൽ പെൺകുട്ടിയുടെ സാഹസപ്രകടനം, മൂക്കും കുത്തി താഴെ, പിഴ ചുമത്തി പൊലീസ്

0
235

രാജ്യമെമ്പാടും ഹോളി ആഘോഷങ്ങളിലായിരുന്നു. എന്നാൽ, ആ സമയത്ത് പോലും സാഹസികത കാണിച്ച് സ്വയം അപകടത്തിലാവാനും മറ്റുള്ളവരെ അപകടത്തിൽ പെടുത്താനും ആളുണ്ട്. എന്താ സംശയമുണ്ടോ? ദാ ഈ വീഡിയോ ഒന്ന് കണ്ടുനോക്കിയാൽ മതി സംശയം തീരും.

ഹോളി ആഘോഷത്തിനിടയിൽ റോഡിൽ ഒരു സ്കൂട്ടിയിൽ സാഹസിക പ്രകടനം നടത്തുന്ന പെൺകുട്ടിയുടേതാണ് വീഡിയോ. Madhur Singh എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച ഒരു യുവാവും യുവതിയും സ്കൂട്ടറിൽ പോകുന്നത് കാണാം. പെൺകുട്ടി പിന്നിലാണിരിക്കുന്നത്. അവൾ എഴുന്നേറ്റ് നിൽക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

യുവാവിന്റെ മുഖത്ത് പിടിച്ചാണ് അവൾ എഴുന്നേറ്റ് നിൽക്കുന്നത്. കയ്യിൽ നിറവുമുണ്ട്. അത് യുവാവിന്റെ മുഖത്ത് തേച്ചിട്ടുണ്ട്. യുവതിയുടെ മുഖത്തും നിറങ്ങളുണ്ട്. അവൾ കഷ്ടപ്പെട്ട് എഴുന്നേറ്റ് നിൽക്കുന്നു. സ്കൂട്ടി ഓടിക്കൊണ്ടിരിക്കുകയാണ്. അവൾ അതിൽ എഴുന്നേറ്റ് നിന്ന് കൈരണ്ടും വിടർത്തുന്നതും ഒക്കെ കാണാം. എന്നാൽ, അധികം ഓടിയില്ല. അപ്പോഴേക്കും പെൺകുട്ടി സ്കൂട്ടറിൽ നിന്നും താഴെ വീഴുകയാണ്. താഴെ വീണ പെൺകുട്ടി എഴുന്നേറ്റ് റോഡിൽ ഇരിക്കുന്നുണ്ട്. സാരമായി പരിക്കേറ്റില്ല എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.

അധികം വൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ വൈറലായി. സംഭവം പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. ഇതേത്തുടർന്ന് നോയിഡ പൊലീസ് ഇടപെട്ട് 2000 രൂപ ഇവർക്ക് പിഴ ചുമത്തി. വണ്ടിയുടെ നമ്പർ പരിശോധിച്ചപ്പോഴാകട്ടെ നേരത്തെയും ആറ് നിയമലംഘനങ്ങൾ സ്കൂട്ടറിൽ നടന്നിട്ടുണ്ട് എന്ന് കണ്ടെത്തി. അങ്ങനെ മൊത്തം 33,000 രൂപ പിഴ ചുമത്തി.

ഈ വീഡിയോ അതേസമയം സോഷ്യൽ മീഡിയയിലും വലിയ വിമർശനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here