ഒരു കോടിയിലധികം പണത്തിനും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത് കൊണ്ട്?; ദുരൂഹതയെന്ന് പൊലീസ്

0
139

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന അരക്കോടി കവർന്ന സംഭവം ആസൂത്രിതമെന്ന നിഗമനത്തിൽ പൊലീസ്. പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചകളിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കോടിയിലധികം കൊണ്ടുപോകുമ്പോഴും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നതെന്ത് കൊണ്ടാണ് തുടങ്ങി നിരവധി ദുരൂഹതകളാണ് പൊലീസ് സംശയിക്കുന്നത്. 

വാഹനത്തിന്റെ ഇരുവശത്തെയും ഇരുമ്പ് ഗ്രിൽ ഒരേ സമയം കേടായതിലും ദുരൂഹതയുണ്ട്. അതേസമയം, സുരക്ഷാ വീഴ്ചകൾ കൃത്യമായി മനസ്സിലാക്കിയവരാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. നിലവിൽ കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ഏജൻസിയുടെ വാഹനത്തെ പിന്തുടർന്ന വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here